പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

‍മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ചു; രണ്ട് മരണം  

കോടയ്ക്കൽ സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്
Published on

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. മലപ്പുറം തയ്ക്കടുത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. 

താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്ന് നാല് നില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അ​ഗ്നിശമനസേനയെത്തി തീയണച്ചു. 

മണ്ണാർ​കാട് ന​ഗരസഭാ ചെയർമാൻ ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപിടുത്തം. ഷോർട്ട് സർക്ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com