തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം (വീഡിയോ)

കടയുടെ രണ്ടാം നിലയാണ് അഗ്‌നിക്കിരയായത്
കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം
കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം
Updated on: 
1 min read

തിരുവനന്തപുരം: ചാല കമ്പോളത്തില്‍ തീപിടിത്തം. മഹാദേവ ടോയ്‌സിലാണ് തീപിടിത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്‌നിക്കിരയായത്. തീയണക്കാന്‍ ഫയര്‍ ഫോഴ്‌സിന്റെ ശ്രമം തുടരുകയാണ്. 

ലോക്ക്ഡൗണ്‍ ആയതിനാല്‍ കട അടഞ്ഞുകിടക്കുകയായിരുന്നു. അടുത്തടുത്ത് കടകള്‍ ഉള്ളതിനാല്‍ അപകട സാധ്യതയുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് പറയുന്നു.

നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സുകളാണ് എത്തിയിട്ടുള്ളത്. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. എന്തെന്ന് തീപിടുത്തത്തിനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com