ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; സാധനങ്ങള്‍ കത്തിനശിച്ചു

ആളപായമോ പരിക്കുകളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Fire breaks out at electronic shop in Aluva; The goods were burnt
ആലുവയിലെ ഇലക്ട്രോണിക് കടയില്‍ തീപിടിത്തംവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കൊച്ചി: ആലുവ തോട്ടുമുഖത്ത് ഇലക്ട്രോണിക് കടയില്‍ വന്‍ തീപ്പിടിത്തം. ഐ ബെല്‍ എന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. പ്രദേശവാസികളാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് പൊലീസിനെയും അഗ്‌നിരക്ഷാ സേനയേയും അറിയിച്ചു.

വലിയ തോതില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ കത്തി നശിച്ചു. ആളപായമോ പരിക്കുകളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇലക്ട്രോണിക് സാധനങ്ങള്‍ വലിയ തോതില്‍ കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകള്‍ എടുത്താണ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണവിധേയമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com