കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം - കട കത്തിനശിച്ചു 
മിഠായി തെരുവിലുണ്ടായ തീപിടിത്തം
മിഠായി തെരുവിലുണ്ടായ തീപിടിത്തം
Updated on
1 min read

കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീന്‍ പള്ളി റോഡിനും മിഠായി തെരുവിനും ഇടയിലുള്ള വികെഎം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് കണ്ടത്. 

ഉടന്‍ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെയും മിഠായി തെരുവില്‍ പല തവണ തീപിടിത്തം ഉണ്ടായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com