പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ജാഗ്രത വേണമെന്ന് പി സി വിഷ്ണുനാഥ്

കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്.
PC Vishnunath
പി സി വിഷ്ണുനാഥ് facebook
Edited By:
Updated on
1 min read

പത്തനംതിട്ട: കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി (ഞായറാഴ്ച) മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ട്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പ്രകാരം പമ്പയില്‍ അതിതീവ്ര മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് കാണിക്കാതെ ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ് മാധ്യമങ്ങളോടാണ് കാലാവസ്ഥാ മുന്നറിയിപ്പു പങ്കുവച്ചത്.

'ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതില്‍ മഴ പെയ്തില്ലെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ഞായറാഴ്ച രാത്രി പത്തനംതിട്ടയില്‍ കനത്ത ജാഗ്രത വേണം. ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പ്രകാരം പമ്പയില്‍ അതിതീവ്ര മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് കാണിക്കാതെ ഒന്നിച്ച് നില്‍ക്കണം'- അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദീജലനിരപ്പ് ഉയര്‍ന്നാല്‍ അപകടത്തിലാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നിലവില്‍ 95 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. 3568 പേര്‍ ഈ ക്യാംപുകളിലുണ്ട്.

കോണ്‍ഗ്രസുകാരെ മാത്രം ഉള്‍പ്പെടുത്തി താന്‍ മീറ്റിങ് വിളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെയും മന്ത്രി പി സി വിഷ്ണുനാഥ് തള്ളി. മീറ്റിങ്ങിന്റെ ഫോട്ടോ സഹിതം വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടാണ് മന്ത്രി ആരോപണം നിഷേധിച്ചത്. എംഎല്‍എമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 2018ലെ പ്രളയത്തിനു ശേഷം നദികളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും മാറ്റുന്നതില്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരം കാബിനറ്റ് കൂടി തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PC Vishnunath
പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
PC Vishnunath
'കംപ്ലീറ്റ് നശിച്ചുപോയി'; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം
Summary

Flash floods likely in Pathanamthitta tonight; PC Vishnunath urges caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com