'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചത്
a vijayaraghavan
എ വിജയരാഘവൻ, ഫ്ലക്സ് ബോർഡ്ടെലിവിഷൻ ദൃശ്യം
Updated on: 
1 min read

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥി എ വിജയരാഘവനെ 'നിയുക്ത എംപി'യാക്കി അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ്. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോർഡ് വെച്ചത്.

പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എ വിജയരാഘവന്‍റെ ഫ്ലക്സ് സ്ഥാപിച്ചത്. ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു.

a vijayaraghavan
മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

പാലക്കാട് സിറ്റിങ്ങ് എംപി കോൺ​ഗ്രസിന്റെ വി കെ ശ്രീകണ്ഠനാണ് എ വിജയരാഘവന്റെ എതിരാളി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠൻ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com