15 സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ്; ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും

എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു
onam kit distribution
onam kit distributionഫയൽ
Updated on
1 min read

തിരുവനന്തപുരം: എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വെല്‍ഫെയര്‍ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് സെപ്റ്റംബര്‍ മാസവും കിറ്റ് വാങ്ങാം.

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലാണ് ആരംഭിച്ചത്. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം റേഷന്‍കട വഴിയാണ്. സെപ്തംബര്‍ നാലുവരെയാണ് കിറ്റ് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടി കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഈ മാസവും കിറ്റ് വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

onam kit distribution
ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള കിറ്റ് ഉദ്യോഗസ്ഥരാണ് എത്തിക്കുന്നത്. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുന്നത്. ഇത്തരത്തില്‍ 10,634 കിറ്റുകള്‍ നല്‍കാനാണ് തീരുമാനം.

onam kit distribution
ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി
Summary

Food kit containing 15 items; Onam kit distribution will continue this month as well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com