Kadakampally Surendran
കടകംപള്ളി സുരേന്ദ്രന്‍ ( Kadakampally Surendran )ഫെയ്സ്ബുക്ക് ചിത്രം

ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

പിന്‍വലിക്കാന്‍ പറ്റാത്ത തരത്തിലുള്ള വകുപ്പുള്‍ ഇട്ട കേസ് ആണ് ഇപ്പോഴും തുടരുന്നത്. കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അത് പിന്‍വലിക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും
Published on

തിരുവനന്തപുരം: ശബരിമലയില്‍ ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു.

Kadakampally Surendran
സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് വര്‍ഗീയവാദികള്‍: എം വി ഗോവിന്ദന്‍

'ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ പ്രൊട്ടക്ഷനോട് കൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകള്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ പറ്റാത്ത തരത്തിലുള്ള വകുപ്പുള്‍ ഇട്ട കേസ് ആണ് ഇപ്പോഴും തുടരുന്നത്. കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അത് പിന്‍വലിക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും'- കടകംപള്ളി പറഞ്ഞു.

Kadakampally Surendran
ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

ആഗോള അയ്യപ്പസംഘമത്തിനെതിരെ ഒരു ചെറിയ ന്യൂനപക്ഷം അനാവശ്യമായിട്ടുള്ള വിവാദമാണ് ഉയര്‍ത്തുന്നത്. ഭക്തരുടെ താത്പര്യപ്രകാരമാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. അതിന് ദേവസ്വം ബോര്‍ഡ് നേതൃത്വം കൊടുക്കുന്നു എന്നുമാത്രമേയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Summary

Kadakampally Surendran said that young women have not been allowed into Sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com