

മലപ്പുറം: സെവൻസ് ഫുട്ബോൾ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകർത്ത് കാണികൾ. നൂറുകണക്കിനു ആളുകൾ തള്ളിക്കയറിയാണ് ഗെയ്റ്റ് തകർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ മൈതാനത്താണ് സംഭവം.
തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ഗെയ്റ്റ് തകർന്നത്.
ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുൻപ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വൻ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വിൽപ്പന അതിവേഗം കഴിഞ്ഞു. കളി തുടങ്ങും മുൻപ് തന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകർ മൈനാത്തേക്കുള്ള ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകർ നിരാശരായി.
ടിക്കറ്റ് കിട്ടാത്തവർ അപ്പോഴും മൈതാനത്തിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവർ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ഗെയ്റ്റ് തകർന്നു. വലിയ ദുരന്തമാണ് ഒഴിവായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates