കബാലിക്ക് മദപ്പാട്, അതിരപ്പിള്ളി - മലക്കപ്പാറ യാത്രക്കാര്‍ക്ക് മുന്നറിപ്പ്

ആന റോഡിലിറങ്ങുന്നത് പതിവായതോടെയാണ് മുന്നറിയിപ്പ്.
wild elephant Kabali
wild elephant Kabali
Updated on
1 min read

തൃശൂര്‍: അതിരപ്പിള്ളി - മലക്കപ്പാറ റോഡിലെ സ്ഥിരം സാന്നിധ്യമായ കാട്ടാന കബാലി മദപ്പാടിലെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആന റോഡിലിറങ്ങുന്നത് പതിവായതോടെയാണ് മുന്നറിയിപ്പ്.

wild elephant Kabali
ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡില്‍ ആന വാഹനങ്ങള്‍ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. മദപ്പാട് കാലത്ത് റോഡില്‍ ഇറങ്ങി നിലയുറപ്പിക്കുന്ന സ്വഭാവക്കാരനാണ് കബാലി. മദപ്പാടു കഴിഞ്ഞാല്‍ കാടുകയറിപ്പോകുന്നതാണ് പതിവ്.

wild elephant Kabali
ചക്രവാതച്ചുഴി: ശക്തമായ മഴ, ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആനകളെ കാണുമ്പോള്‍ വാഹനങ്ങളില്‍ നിന്നിറങ്ങി മൊബൈലില്‍ പകര്‍ത്താനും അവയെ പ്രകോപിപ്പിക്കാനും ശ്രമിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നടപടിയാണിതെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആനത്താരയില്‍ ഹോണ്‍ ഉപയോഗം പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല.

Summary

The forest department has issued a warning Athirappilly-Malakkappara road about wild elephant Kabali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com