നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Forest Department has registered a case regarding the incident of plucking Neelakurinji flowers in Munnar.
സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം
Edited By:
Updated on
1 min read

തൊടുപുഴ: മൂന്നാര്‍ ചുക്കന്‍മുടി മലനിരകളില്‍ പൂത്ത നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് സഞ്ചാരികള്‍ നീലക്കുറിഞ്ഞി ചെടി പറിച്ചെടുത്ത് ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്.

ഇടുക്കി, എറണാകുളം സ്വദേശികള്‍ക്കായി അന്വേഷണം തുടങ്ങി. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വനംവകുപ്പ് നടപടി ആരംഭിച്ചത്. ഫോം വണ്‍, മഹസര്‍ എന്നിവ തയ്യാറാക്കി കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ചയോടെ തുടര്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ചിന്നക്കനാല്‍, മൂന്നാര്‍ ചുക്കന്‍മുടി മലനിരകളിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. മൊട്ടിട്ടപ്പോള്‍ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും പറിക്കരുതെന്ന് നിര്‍ദേശം നല്‍കിയതാണ്. മൂന്ന് വര്‍ഷം തടവും 25,000രൂപ പിഴയുമാണ് കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് ലഭിക്കുക.

Summary

Forest Department has registered a case regarding the incident of plucking Neelakurinji flowers in Munnar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com