പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരന് മുന്നിൽ പത്തി വിടർത്തി മൂർഖൻ; പിന്നാലെ ഇഴഞ്ഞു; ഒടുവിൽ...

പത്തി വി‍ടർത്തി നിൽക്കുന്നത് കണ്ട കുട്ടി ഭയന്ന് വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ ഇഴഞ്ഞ മൂർഖൻ വീടിന്റെ പടിക്കെട്ടിൽ പതുങ്ങി
Published on

തിരുവനന്തപുരം: ഏഴ് വയസുകാരന് മുന്നിൽ പത്തി വിടർത്തി നിന്നു, പിന്നാലെ ഇഴഞ്ഞ മൂർഖൻ പാമ്പിനെ പിടികൂടി. വനം വകുപ്പ് ആർആർടി അം​ഗം രോഷ്നി എത്തിയാണ് പാമ്പിനെ പിടികൂടിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്യനാടാണ് സംഭവം. രാജൻ എന്നയാളുടെ രതീഷ് ഭവനിലാണ് മൂർഖൻ എത്തിയത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിക്ക് മുന്നിലേക്കാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

പത്തി വി‍ടർത്തി നിൽക്കുന്നത് കണ്ട കുട്ടി ഭയന്ന് വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ ഇഴഞ്ഞ മൂർഖൻ വീടിന്റെ പടിക്കെട്ടിൽ പതുങ്ങി. കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാർ ഉടൻ വനം വകുപ്പിൽ സംഭവം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മൂർഖനെ പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. ഇതിനെ ഉൾക്കാട്ടിൽ പിന്നീട് തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com