കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്

​ഗൂഢാലോചനയ്ക്ക് പുറമെ സംഘം ചേർന്ന് മർദ്ദനം, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ​ഗൂഢാലോചന ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

​ഗൂഢാലോചനയ്ക്ക് പുറമെ സംഘം ചേർന്ന് മർദ്ദനം, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓ​ഗസ്റ്റ് 31ന് മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.  

മെഡിക്കല്‍ സൂപ്രണ്ടിനെ കാണാന്‍ വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. രാവിലെ ഒന്‍പതരോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്‍ ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി.

ഇതിന് പിന്നാലെ 15 ഓളം ആളുകള്‍ കൂട്ടമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ടു നിലത്തു വീണ സുരക്ഷാ ജീവനക്കാരെ കൂട്ടമായി എത്തിയ ആളുകള്‍ ചവിട്ടിക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com