'അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ?'

അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വിമര്‍ശിച്ച് സിപിഎം മുന്‍ എംഎല്‍എ യു പ്രതിഭ
prathibha
യു പ്രതിഭ ഫെയ്‌സ്ബുക്ക്‌
Edited By:
Updated on
1 min read

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വിമര്‍ശിച്ച് സിപിഎം മുന്‍ എംഎല്‍എ യു പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ എന്ന ചോദ്യമാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ യു പ്രതിഭ ഉന്നയിച്ചത്. 'ഞങ്ങളെ കൊണ്ട് സുധാകരന്‍ കൂടുതല്‍ പറയിപ്പിക്കരുത്' എവിടെ നിന്നാലും താന്‍ ജയിക്കുമായിരുന്നെന്ന ജി സുധാകരന്റെ പരാമര്‍ശത്തോടാണ് പ്രതിഭയുടെ പ്രതികരണം.

കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ജി സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു. 2021ല്‍ ജി സുധാകരന്‍ സ്ഥാനാര്‍ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന്‍ തന്നതെന്നും പ്രതിഭ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.

prathibha
പതിനാറാം കേരള നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നു; സഭയിൽ കൗതുകക്കാഴ്ചകൾ

വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമര്‍ശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്. വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ യു പ്രതിഭ ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്. തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതിഭയുടെ ആവശ്യത്തിന് ജില്ലാ നേതൃത്വം അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാന്‍ അര്‍ഹയല്ലെന്നും മകന്‍ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

prathibha
ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
Summary

Former CPM MLA U prathibha criticizes Ambalapuzha MLA G Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abin Varkey's car was involved in an accident
G Sudhakaran
Police block student's study abroad plans; MLA protests at the station
Altercation Between G. Sudhakaran and CPM Workers in Ambalappuzha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com