

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. പ്രധാനമന്ത്രിക്കെതിരേ പാട്ടെഴുതിയതിനാലാണ് സര്‍ക്കാര്‍ വേടന് അവാര്‍ഡ് നല്‍കിയതെന്ന സൂചനയാണ് ആര്‍ ശ്രീലേഖയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്. വേടന്റെ "Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ ഉൾപ്പെടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇപ്പോൾ മനസ്സിലായി!
വേടന് കമ്മ്യൂണിസ്റ്റ് സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു...
"Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!
"മോദി കപട ദേശവാദി,
നാട്ടിൽ മത ജാതി വ്യാധി
ഈ തലവനില്ല ആധി
നാട് ചുറ്റാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിൽ നാട് പാതി
വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!"
3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം.
എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates