'ഷീ​റൊ' ; പുതിയ സംഘടനയുമായി ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ 

ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്
മുഫീദ തെസ്‌നി/ചിത്രം: ഫേസ്ബുക്ക്
മുഫീദ തെസ്‌നി/ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയുടെ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ​വ​ന്നു.  'ഷീ​റൊ' (സോ​ഷ്യ​ൽ ഹെ​ൽ​ത്ത്​ എം​പ​വ​ർ​മെ​ൻറ്​ റി​സോ​ഴ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) എ​ന്ന പേ​രി​ലാ​ണ്​ സംഘടന രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ പുതിയ സംഘടനയിൽ അം​ഗങ്ങളാണ്. 

ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയർപേഴ്‌സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​ണെ​ന്നും മു​ഫീ​ദ തെ​സ്നി പ​റ​ഞ്ഞു.സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. 

നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ്​ ഹ​രി​ത​യു​ടെ മു​ൻ ക​മ്മി​റ്റി​യെ മു​സ്​​ലിം ലീ​ഗ്​ പി​രി​ച്ചു​വി​ട്ട​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com