

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്ക്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്കിന്റെ വിമർശനം. ഇതൊക്കെയാണോ ജനാധിപത്യത്തിൻ്റെ സൗന്ദര്യം? എന്ന് തോമസ് ഐസക്ക് ചോദിച്ചു.
രണ്ടരമണിക്കൂർ നീണ്ടുനിന്ന ക്യാബിനറ്റിലെ യുദ്ധം ഒടുവിൽ ഡൽഹിയിൽ എത്തിനിൽക്കുകയാണ്. “ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കു”മെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ പ്രസംഗിച്ചത്. അതിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശൻ പറയുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരാൾ എന്ന നിലയിൽ ഇത്തരമൊരു കൊലവിളി പ്രസംഗം നടത്തുന്നത് ഉചിതമാണോയെന്ന് സതീശൻ സ്വയം ചോദിക്കണം.
ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടുന്നു, കാസർകോട് 130 ഗ്രാം എംഡിഎംഎയും, ആലപ്പുഴയിൽ 10 കിലോ കഞ്ചാവും പിടികൂടുന്നു. ഇവരൊക്കെ യൂത്ത് കോൺഗ്രസിന്റെ നേതാക്കളോ പ്രവർത്തകരോ ആണ്. മാത്രമല്ല, മുഖ്യമന്ത്രി വിഡി സതീശനോടൊപ്പം നിൽക്കുന്ന ഇവരുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ഇതൊന്നും ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളല്ല വിഡി സതീശൻ. തോമസ് ഐസക്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates