ഓഡി കാര്‍ ചേസ് ചെയ്തു; അപകടശേഷം നിമിഷങ്ങള്‍ക്കകം തിരികെ എത്തി; മിസ് കേരളയടക്കം കൊല്ലപ്പെട്ട വാഹനാപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍

ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്. കാറില്‍ നിന്ന് സുഹൃത്തായ റോയ് ഇറങ്ങുന് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള ആന്‍സി കബീര്‍
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള ആന്‍സി കബീര്‍
Updated on
2 min read

കൊച്ചി: കൊച്ചിയില്‍ മിസ് കേരളയടക്കം മരിച്ച വാഹനാപകടത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കാര്‍ഡ്രൈവര്‍ അബ്ദുറഹിമാനാണ് പൊലീസില്‍ മൊഴി നല്‍കിയത്. ഓഡി കാര്‍ ചേസ് ചെയ്തതെന്നാണ് അപകടം ഉണ്ടായതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.

ഓഡി കാര്‍ പുറകെ പായുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. അപകടശേഷം നിമിഷങ്ങള്‍ക്കകം കാര്‍ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്. കാറില്‍ നിന്ന് സുഹൃത്തായ റോയ് ഇറങ്ങുന് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇരുസംഘവും മത്സരയോട്ടം നടത്തിയോ എന്നതും പൊലീസ് സംശയിക്കുന്നു. 

രാത്രി ഒരുമണിയോട് അടുത്ത സമയത്താണ് ബൈപ്പാസില്‍ അപകടം ഉണ്ടായത്. അമിത വേഗമായിരുന്നു അപകടകാരണം. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഈ അവസ്ഥയില്‍ ഡ്രൈവ് ചെയ്യേണ്ടന്നു പറഞ്ഞതുകേള്‍ക്കാതെയാണ് ഇറങ്ങിയത്. അത്യാവശ്യമായി വീട്ടിലെത്തണമെന്ന യുവതികളില്‍ ഒരാളുടെ നിര്‍ബന്ധമായിരന്നു അപകടത്തിലേക്ക് എത്തിച്ച യാത്രയുടെ തുടക്കം.

2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായി അന്‍സി കബീര്‍, മിസ് കേരള റണ്ണര്‍ അപ്പുമായ അഞ്ജന ഷാജന്‍ സുഹൃത്ത് കെഎ മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

ലഹരി ഉപയോഗിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടമുണ്ടാക്കിയത് എങ്കിലും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരുന്നതാണു ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്ര വലിയൊരു അപകടത്തില്‍ നിന്നു െ്രെഡവര്‍ മാത്രം എങ്ങനെ രക്ഷപെട്ടു എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചു എന്നതും എയര്‍ ബാഗ് ഉപയോഗിച്ചിരുന്നു എന്നതുമാണ് ഒരു ജീവനെങ്കിലും ബാക്കിയാകാന്‍ കാരണം.

കൈയ്ക്കും മുഖത്തിനുമേറ്റ ചെറിയ പരുക്ക് ഒഴിവാക്കിയാല്‍ ഡ്രൈവര്‍ക്കു കാര്യമായ പരുക്കുണ്ടായിരുന്നില്ല. കാറിന്റെ ഇടതു ഭാഗമാണു മരത്തിലേക്ക് ഇടിച്ചു കയറിയത് എന്നതിനാല്‍ മുന്‍ സീറ്റിലിരുന്ന യുവതിയെ പുറത്തെടുക്കുമ്പോള്‍ വാഹനത്തിനും മരത്തിനും ഇടയില്‍ ഞെങ്ങിഞെരുങ്ങിയ നിലയിലായിരുന്നു. ഇത്ര വലിയൊരു അപകടത്തില്‍ സീറ്റ് ബെല്‍റ്റും എയര്‍ബാഗും മരണം ഒഴിവാക്കാന്‍ സഹായിക്കുന്നതായിരുന്നില്ല.

പിന്‍സീറ്റിലിരുന്ന രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.  ഇടതു ഭാഗത്ത് പിന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ കാറിന്റെ ഡോര്‍ തുറന്നു പുറത്തേയ്ക്കു തെറിച്ച് സര്‍വീസ് റോഡിനെയും പ്രധാന റോഡിനെയും വേര്‍തിരിക്കുന്ന ഡിവൈഡറില്‍ തലയിടിച്ചു ചോരവാര്‍ന്നു കിടക്കുന്ന നിലയിലാണു പൊലീസ് കണ്ടെത്തുന്നത്. സ്ഥലത്തു തന്നെ മരണവും സ്ഥിരീകരിച്ചിരുന്നു. അപകടങ്ങളില്‍ വാഹനത്തിന്റെ വാതില്‍ ലോക്കാണെങ്കിലും തുറന്നു പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ വാഹനം തകര്‍ന്ന അവസ്ഥ വച്ച് ശരീരത്തിനു ഗുരതര പരുക്കേല്‍ക്കുമായിരുന്നു, ശരീരവും ഞെങ്ങി ഞെരുങ്ങി മരണ സാധ്യത തള്ളിക്കളയാനാവില്ല, ഒരുപക്ഷെ ജീവന്‍ ബാക്കിയാകാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു മരിച്ച യുവാവ് ഇനി രക്ഷപെട്ടിരുന്നെങ്കിലും ശരീരം തളര്‍ന്ന നിലയില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. തലച്ചോര്‍ അത്രയേറെ തകര്‍ന്നു കലങ്ങിയിരുന്നു. മരണം ഉറപ്പിച്ച അവസ്ഥയില്‍ തന്നെയാണ് പൊലീസ് ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നില്‍ വലതു വശത്ത് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഇരുന്ന ഇദ്ദേഹം െ്രെഡവര്‍ സീറ്റിനു മുകളിലൂടെ തെറിച്ചു മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തു പുറത്തേയ്ക്കു തെറിച്ചിരുന്നു.


സീറ്റ് ബെല്‍റ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ െ്രെഡവര്‍ സീറ്റില്‍ ഞെരുങ്ങി പരുക്കുണ്ടാകുമായിരുന്നെങ്കിലും മരണ സാധ്യത കുറെ എങ്കിലും കുറയുമായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു പറയുമ്പോഴും ലഹരിയില്‍ അല്ലായിരുന്നെങ്കില്‍ ഇത്ര വലിയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറയുന്നു.ഡ്രൈവര്‍  മാള സ്വദേശി അബ്ദുല്‍ റഹ്മാനെതിരെ ഐപിസി സെക്ഷന്‍ 320എ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com