'എല്‍ഡിഎഫ് കൃത്യമായി ചെയ്തിരുന്നു, യുഡിഎഫ് സര്‍ക്കാര്‍ മേല്‍നോട്ടം നടത്തിയില്ല'; മേപ്പാടി ദുരന്തത്തില്‍ മുന്‍ എംഎല്‍എ ലിന്റോ ജോസഫ്

'ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.'
Former MLA Linto Joseph says UDF government did not supervise Meppadi disaster
ലിന്റോ ജോസഫ്
Edited By:
Updated on
1 min read

കൊച്ചി: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ലെന്നും മുന്‍ എംഎല്‍എ ആരോപിച്ചു.

'ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല. 225 mm മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നല്‍കാത്തതിന്റെയും ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായ ഫോളോ അപ്പുകള്‍ നടത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ലെന്നും' ലിന്റോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണ്..!

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍

മലയോര മേഖലയുടെയും കേരളത്തിന്റെ തന്നെയും സ്വപ്ന പദ്ധതിയാണ് തുരങ്കപാത. എല്‍ഡിഎഫ് ഗവണ്‍മെന്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരുന്നത്.ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വയനാട് ടൗണ്‍ഷിപ്പ് പോലെ തന്നെ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമില്ല. 225 ാാ മഴ പെയ്തിട്ടും അപകട മുന്നറിയിപ്പുകളൊന്നും നല്‍കാത്തതിന്റെയും ഭാഗമായാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടുള്ളത്. കൂട്ടിയിട്ട മണ്ണ് യഥാസമയം നീക്കം ചെയ്യാന്‍ തുടര്‍ച്ചയായ ഫോളോ അപ്പുകള്‍ നടത്താന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറായില്ല.

ഈ പദ്ധതിയോടുള്ള യുഡിഎഫിന്റെ മനോഭാവം നേരത്തെ തന്നെ വ്യക്തമായതാണ്. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കൃത്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നു.

Former MLA Linto Joseph says UDF government did not supervise Meppadi disaster
ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍
Former MLA Linto Joseph says UDF government did not supervise Meppadi disaster
ഗൗരവകരമായ പരിശോധന വേണം; കളളാടി ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പിണറായി
Former MLA Linto Joseph says UDF government did not supervise Meppadi disaster
പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണു; കണ്ടക്ടര്‍ക്ക് പരിക്ക്
Summary

UDF government did not supervise Meppadi disaster, Former MLA Linto Joseph says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mb rajesh
pinarayi vijayan
pinarayi vijayan
Priyadarshani project unconstitutional; Petition in High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com