ഡിജിറ്റല്‍ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് തട്ടിയെടുത്തത് നാല് കോടി; കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Digital arrest fraud
ഫയൽ
Updated on
1 min read

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് എറണാകുളം സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് എന്ന വ്യാജേനയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തുന്നത്്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് പ്രതികള്‍ പറയുക. ഉത്തരേന്ത്യ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com