മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51ഗ്രാം എംഡിഎംഎ; വയനാട്ടില്‍ 16കാരനടക്കം നാലുപേര്‍ പിടിയില്‍

ബി വിഷ്ണു (30), അന്‍സില്‍ (21), 16 വയസ്സുകാരന്‍, കൂടാതെ ഗുണ്ടല്‍പെട്ടില്‍ വച്ച് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട സി.എസ് അമല്‍(33) എന്നിവരെയാണ് പിടികൂടിയത്.
Four people caught with MDMA in Wayanad
പിടിയിലായ പ്രതികള്‍
Edited By:
Updated on
1 min read

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 51.350 ഗ്രാം എംഡിഎംഎ യുമായി 4 പേര്‍ പിടിയില്‍. ബി വിഷ്ണു (30), മുഹമ്മദ് അന്‍സില്‍ (21), 16 വയസ്സുകാരന്‍, കൂടാതെ ഗുണ്ടല്‍പെട്ടില്‍ വച്ച് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട സി.എസ് അമല്‍(33) എന്നിവരെയാണ് പിടികൂടിയത്.

മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ പരിശോധിക്കുന്നതിനിടെ, അതിലുള്ളവരുടെ പരിഭ്രമം കണ്ട് ദേഹപരിശോധന നടത്തുന്നതിനിടെ വിഷ്ണുവിന്റെ മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയിയിലായിരുന്നു എംഡിഎംഎ. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Four people caught with MDMA in Wayanad
കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട; ഒരു ആഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം
Four people caught with MDMA in Wayanad
'വെള്ളത്തിലിറക്കിയാല്‍ പിടലിക്കിരിക്കും'; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി 'വെള്ളത്തിലാശാന്‍'

Four people caught with MDMA in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com