കുട്ടിയുമായി ഓട്ടോ കിണറ്റില്‍; നാലുവയസുകാരിക്ക് അത്ഭുത രക്ഷപ്പെടല്‍

മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്.
Four-Year-Old Girl Miraculously Escapes After Auto-Rickshaw Plunges Into Well in Kunnamkulam
നാലുവയസുകാരിക്ക് അത്ഭുത രക്ഷപ്പെടല്‍
Edited By:
Updated on
1 min read

തൃശൂര്‍: കുന്നംകുളത്ത് നാലുവയസുകാരി ഇരുന്ന ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റാര്‍ട്ട് ആകുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്.

Four-Year-Old Girl Miraculously Escapes After Auto-Rickshaw Plunges Into Well in Kunnamkulam
നിയമസഭയിൽ ഹാജരുണ്ട്, പക്ഷേ രേഖകളിൽ 'ആബ്സെന്റ്'!; എംഎൽഎമാർ പ്രതിസന്ധിയിൽ

വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്ത് ഓട്ടോ കിണറ്റില്‍ വീണു. കുഞ്ഞിനെ അയല്‍വാസിയായ ആള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തി. കുട്ടിക്ക് വലിയ പരിക്കുകള്‍ ഇല്ലെന്നാണ് വിവരം. വൈകീട്ട് മുന്ന് മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിരുന്നു.

Summary

Four-Year-Old Girl Miraculously Escapes After Auto-Rickshaw Plunges Into Well in Kunnamkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Juval John
Arjun Ayanki
suicide
Hernan Gil Flores
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com