നിയമസഭയിൽ ഹാജരുണ്ട്, പക്ഷേ രേഖകളിൽ 'ആബ്സെന്റ്'!; എംഎൽഎമാർ പ്രതിസന്ധിയിൽ

പ്രശ്നം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി സജി ചെറിയാൻ; മാനുവൽ രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം; അടിയന്തര തിരുത്തൽ വരുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala Assembly
കേരള നിയമസഭ ( Kerala Assembly ) ഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: കേരള നിയമസഭയിലെ ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തൽ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം സഭയിൽ സന്നിഹിതരായ എംഎൽഎമാർക്ക് ഹാജർ നഷ്ടപ്പെടുന്നതായി പരാതി. നിലവിലെ സഭാ സമ്മേളനത്തിന്റെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ സഭയിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെങ്കിലും ഔദ്യോഗിക രേഖകളിൽ 'ആബ്സെന്റ്' (അനധികൃത അവധി) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിപിഎം എംഎൽഎ സജി ചെറിയാൻ ബുധനാഴ്ച സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. താൻ മാത്രമല്ല, സഭയിലെ മറ്റ് നിരവധി ജനപ്രതിനിധികളും സമാനമായ സാങ്കേതിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സജി ചെറിയാൻ സഭയെ അറിയിച്ചു. സജി ചെറിയാന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് മറ്റ് ചില നിയമസഭാംഗങ്ങളും രംഗത്തുവന്നു.

Kerala Assembly
ആ നാട്ടിലെ മധ്യസ്ഥന്‍! 'പുറ്റ്' ജനിക്കുന്നതങ്ങനെ; മന്ത്രി സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസ് നോവലിലെ കേന്ദ്ര കഥാപാത്രം- വിനോയ് തോമസ്

ഡിജിറ്റൽ സംവിധാനത്തിലെ പിഴവ് പരിഹരിക്കുന്നത് വരെ, എംഎൽഎമാർക്ക് സഭയ്ക്ക് പുറത്ത് മാനുവലായി ഒപ്പിട്ട് ഹാജർ രേഖപ്പെടുത്താൻ പാകത്തിൽ ഒരു ഡയറിയോ രജിസ്റ്ററോ സൂക്ഷിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിലവിലെ ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയും ഇത് ഗൌരവമായി പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇത് ഉടൻ തന്നെ പൂർത്തിയാക്കുമെന്നും സ്പീക്കർ ഉറപ്പുനൽകി. പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്ന സജി ചെറിയാന്റെ നിർദ്ദേശം പരിശോധിക്കുമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു.

Kerala Assembly
'എന്തിനാണ് തിരക്കുപിടിച്ച് നരഹത്യാക്കുറ്റം ചുമത്തിയത്?'; നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ, ശനിയാഴ്ച വരെ അറസ്റ്റ് തടഞ്ഞു
Summary

CPI(M) MLA Saji Cheriyan raised concerns in the Kerala Assembly over a technical glitch that marked present MLAs as absent, prompting Speaker Thiruvanchoor Radhakrishnan to assure swift rectification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com