തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പട്ടികജാതി/ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് വേണ്ടി ഡിസംബര്‍ ഒന്നിനു രാവിലെ പത്തു മുതല്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവു സംബന്ധമായ വിശദവിവരങ്ങള്‍ 'National Career Service Centre for SC/STs, Trivandrum' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 28 നു രാവിലെ ഒമ്പതിനു മുന്‍പായി https://forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ഥികളില്‍ നിന്നും യോഗ്യരായിട്ടുള്ളവര്‍ക്ക് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കും. SMS ലഭിക്കുന്നവര്‍ ഇന്‍ര്‍വ്യു ദിവസം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2332113.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
