'ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല': ജി സുധാകരന്‍

പാര്‍ട്ടിയെ ഈ അവസ്ഥയിലാക്കിയതിന് പിന്നില്‍ പിണറായി വിജയന് വലിയ പങ്കുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു
G Sudhakaran
G Sudhakaran
Updated on
1 min read

ആലപ്പുഴ : നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഒരു എംപിയെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. പാര്‍ട്ടിയെ ഈ അവസ്ഥയിലാക്കിയതിന് പിന്നില്‍ പിണറായി വിജയന് വലിയ പങ്കുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് സുധാകരന്‍.

G Sudhakaran
വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും

മന്‍മോഹന്‍ സിങിന്റെ കാലത്ത് 62 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷത്തെയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. എന്നെ വളര്‍ത്തിയത് പിണറായി വിജയനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ 15-ാം വയസ്സില്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണയോടെയാണ് അമ്പലപ്പുഴയില്‍ മത്സരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെയും ജി സുധാകരന്‍ ഖണ്ഡിച്ചു.

G Sudhakaran
'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ പിന്തുണ അഭിമാനപൂര്‍വം സ്വീകരിച്ചു. എന്നാല്‍ ബിജെപി പിന്തുണ ചോദിച്ചിട്ടില്ല. സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ?. ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ എന്നും ജി സുധാകരന്‍ ചോദിച്ചു. ആലപ്പുഴയില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയത് പിണറായി വിജയന്റെ വലംകയ്യായ സജി ചെറിയാനാണ്. വര്‍ഗീയ ശക്തികള്‍ കേരളത്തിലും നിര്‍ണായകമായാല്‍ സിപിഎമ്മിന് കോണ്‍ഗ്രസിന് ഒപ്പം ചേരേണ്ടി വരുമെന്നും ജി സുധാകരന്‍ പറഞ്ഞു.

Summary

Former minister G Sudhakaran said that Pinarayi Vijayan's government turned Kerala into hell by calling it a new Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com