'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

'ഔദ്യോഗിക ചടങ്ങില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും പാടില്ല'
V D Satheesan
V D Satheesan
Updated on
1 min read

തിരുവനന്തപുരം: ബിജെപി കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസിന്റെ ഗണഗീതം  കുട്ടികളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷിക്കണം. സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം. വര്‍ഗീയവത്കരിക്കുന്ന കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തത്. ഏത് സ്‌കൂളാണ് കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് വിട്ടു കൊടുത്തതെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

V D Satheesan
ഗണഗീതം പാടിയാല്‍ എന്താണ് പ്രശ്‌നം?; ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

റെയില്‍വേ ആദ്യം കുട്ടികളുടെ ഗണഗീതം എക്‌സില്‍ നിന്നും മാറ്റിയിരുന്നു. പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. ഇതു സമ്മര്‍ദ്ദം കൊണ്ടാണ്. ഔഗ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ ചടങ്ങില്‍ പാടിക്കോട്ടെ. ഔദ്യോഗിക ചടങ്ങില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവത്കരണവും പാടില്ല. അത് ദേശഭക്തിഗാനമൊന്നുമല്ല. നമ്മളൊക്കെ ഈ നാട്ടില്‍ ജനിച്ചവരല്ലേ. ആര്‍എസ്എസിന്റെ ഗണഗീതമെങ്ങനെ ദേശഭക്തി ഗാനം ആകുമെന്ന് വിഡി സതീശന്‍ ചോദിച്ചു.

നമ്മള്‍ ജനഗണന മന, വന്ദേഭാരതം ഒക്കെ പാടാറുണ്ട്. ഇതൊക്കെ ഔദ്യോഗികമായി അംഗീകരിച്ച ഗാനങ്ങളാണ്. ആര്‍എസ്എസിന്റെ ഗീതം അവരുടെ ചടങ്ങില്‍ പോയി പാടട്ടെ. ഗണഗീതത്തിന്റെ അര്‍ത്ഥം കേന്ദ്രമന്ത്രിമാര്‍ വിശദീകരിച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍, അതിനൊക്കെയുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് കൊണ്ടുവന്ന സ്വാതന്ത്ര്യമാണത്. അവരുടെ ഗണഗീതത്തെ വിശദീകരിക്കുകയോ, അവരുടെ ചടങ്ങില്‍ പാടുകയോ ഒക്കെ ചെയ്യാം. പക്ഷെ ഔദ്യോഗിക ചടങ്ങില്‍ ഒരു കാരണവശാലും പറ്റില്ല. ഡി കെ ശിവകുമാര്‍ അല്ല ആരു ചെയ്താലും തെറ്റാണ്. അതു ചെയ്യാന്‍ പാടില്ല. വി ഡി സതീശന്‍ വ്യക്തമാക്കി.

V D Satheesan
'കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?; സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല'

കുട്ടികള്‍ നിഷ്‌കളങ്കരായി പാടിയതാണെന്ന സുരേഷ് ഗോപിയുടെ വാദത്തെയും സതീശന്‍ വിമര്‍ശിച്ചു. കുട്ടികള്‍ അങ്ങനെ നിഷ്‌കളങ്കരായി പാടില്ലല്ലോ. അതിന്റെ പുറകില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാലല്ലേ പാടുകയുള്ളൂ. മാത്രമല്ല, കുട്ടികള്‍ പാടിയ ഗണഗീതം എന്തിനാണ് റെയില്‍വേ എക്‌സില്‍ പോസ്റ്റു ചെയ്യുന്നത്?. ആക്ഷേപം വന്നപ്പോള്‍ പിന്‍വലിച്ചു. പിന്നെ രണ്ടാമതും വാശിയോടെ പോസ്റ്റ് ചെയ്തു. ഇതൊന്നും ശരിയായ കാര്യമല്ല. ഔദ്യോഗിക പരിപാടി ജനങ്ങളുടെ ചെലവില്‍ നടക്കുന്ന പരിപാടികളാണ്. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Summary

Opposition leader VD Satheesan says that the BJP is trying to communalize Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com