'അത് വിവാദഗാനം അല്ല, ക്യാമ്പുകളില്‍ ഞാനും പാടിയിട്ടുണ്ട്'; ഗണഗീതത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്
Bengaluru- Ernakulam Vande Bharat Express, NS Nusoor
Bengaluru- Ernakulam Vande Bharat Express, NS Nusoorഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച നടപടിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ ആണ് അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

'എന്ത് മനോഹരമായാണ് കുട്ടികള്‍ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ക്യാമ്പുകളില്‍ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടര്‍ന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം RSS ന് തീറെഴുതുന്നത്. അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ..ഗാനം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകള്‍ നേരുന്നു..'- എന്‍ എസ് നുസൂര്‍ കുറിച്ചു.

Bengaluru- Ernakulam Vande Bharat Express, NS Nusoor
സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി, തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതേസമയം വന്ദേഭാരതില്‍ ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിര്‍ദേശം നല്‍കി. സംഭവം അതീവ ഗൗരവകരമാണെന്നും കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു.

Bengaluru- Ernakulam Vande Bharat Express, NS Nusoor
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
Summary

ganagitam controversy; congress leader supports

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com