തൃശൂരില്‍ ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചു, ആറ് പേര്‍ അറസ്റ്റില്‍

തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം
Gang attacks police during drug party in Thrissur, six arrested
police vehicle.
Updated on
1 min read

തൃശ്ശൂര്‍: തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് ജീപ്പുകളും അടിച്ചു തകര്‍ത്തു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നെല്ലങ്കരയിലെ വിജനമായ സ്ഥലത്ത് ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതായും പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്.

Gang attacks police during drug party in Thrissur, six arrested
കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ ജില്ലകളില്‍; ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്‍മാരെന്ന് പഠനം

കമ്പിപ്പാരയും പട്ടിക വടികളുമായിയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ നാലു പൊലീസുകാരെ പരിക്കുകളുടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗ്രേഡ് എസ്.ഐ: ജയന്‍, സീനിയര്‍ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്

ആദ്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Gang attacks police during drug party in Thrissur, six arrested
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും
Summary

Gang attacks police during drug party in Thrissur, six arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com