

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും കൂട്ടാളികളും ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പ്രധാനപ്രതിയയായ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ ഇന്നലെ പിടിയിലായിരുന്നു. പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
തിരുവല്ലയിലെയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നടപടി ആരംഭിച്ചു. കാപ്പാ നിയമം പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് കടുത്ത നടപടിക്ക് ആലോചിക്കുന്നത്.
അതിനിടെ, തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്ക് നേരെ കാപ്പ കേസ് പ്രതിയും സംഘവും അതിക്രമം കാണിച്ച സംഭവത്തില്‍ പൊലീസിലും ആഭ്യന്തര അന്വേഷണം. ഒന്നാം തീയതി നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനു ശേഷം മാത്രം കേസെടുത്ത പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപട്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് സംശയമാണ് ആഭ്യന്തര അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. പൊലീസുകാര്‍ സ്പാകളില്‍നിന്ന് മാസപ്പടി വാങ്ങുന്നതായും ചിലര്‍ ഇവിടങ്ങളിലെ നിത്യസന്ദര്‍ശകരാണെന്നുമുള്ള സംശയങ്ങളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates