ബംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം; ചില്ല് അടിച്ചുതകര്‍ത്തു 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം
സ്വിഫ്റ്റിന്റെ ചില്ല് അടിച്ചുതകര്‍ത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
സ്വിഫ്റ്റിന്റെ ചില്ല് അടിച്ചുതകര്‍ത്ത നിലയില്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on: 
1 min read

ബംഗളൂരു: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. സ്വിഫ്റ്റ് ഗജരാജ് ബസിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സര്‍വീസ് നിര്‍ത്തിവെച്ചു.

ബംഗളൂരുവിലാണ് സംഭവം. തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെട്ട ബസിന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടെയാണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ചില്ലുകള്‍ അടിച്ചുതകര്‍ത്ത പശ്ചാത്തലത്തില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER