സംശയം തോന്നി കാര്‍ തടഞ്ഞു പരിശോധന; 18.7 കിലോ കഞ്ചാവുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍

കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോഴിക്കോട്: കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനല്‍ (36) എന്നിവരാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്ന് പിടിയിലായത്. കഞ്ചാവുമായി കാറില്‍ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

രാവിലെ കുന്നമംഗലം- വയനാട് റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയില്‍ 18.7 കിലോ കഞ്ചാവാണ് പിടികൂടിയത്.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. കാറിനകത്ത് സൂക്ഷിച്ച നിലയിലിരുന്നു കഞ്ചാവ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കാറിന്റെ നമ്പര്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണ്‍ കാലത്താണ്് കോഴിക്കോട് ചേവരമ്പലത്ത് വീടെടുത്ത് കഞ്ചാവ് കടത്താന്‍ തുടങ്ങിയത്. ചേവരമ്പലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com