'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ ഉത്തരം മുട്ടിച്ച മലയാളി സ്ത്രീകളുടെ വിഡിയോയാണ് വൈറലാകുന്നത്
video of Malayali women questioning British tourists is going viral
video of Malayali women questioning British tourists is going viralസ്ക്രീൻഷോട്ട്
Updated on
2 min read

കേരളത്തിലെത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഒരിക്കലും കരുതി കാണില്ല, ഇങ്ങനെയൊരു ചോദ്യം ചെയ്യലിനെ നേരിടേണ്ടി വരുമെന്ന്. പഴയ തലമുറ ചെയ്ത തെറ്റ് മലയാളി സ്ത്രീകള്‍ ഇപ്പോള്‍ ചോദിച്ചപ്പോള്‍ വിനോദസഞ്ചാരികളുടെ ഉത്തരം മുട്ടിപ്പോയി. ഇപ്പോള്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ ഉത്തരം മുട്ടിച്ച മലയാളി സ്ത്രീകളുടെ വിഡിയോയാണ് വൈറലാകുന്നത്.

ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച കോഹിനൂര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ എപ്പോള്‍ തിരികെ തരുമെന്ന മലയാളി സ്ത്രീകളുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് മുന്നിലാണ് ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ സ്തബധരായി നിന്നുപോയത്. 'ഡിസ്‌കവര്‍ വിത്ത് എമ്മാ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ വിനോദ സഞ്ചാരികളായ രണ്ട് പേര്‍ സാരി ധരിച്ച മൂന്ന് മലയാളി സ്ത്രീകളോട് സംസാരിക്കുന്നത് കാണാം. ഇംഗ്ലീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചുവെന്നും അവയെല്ലാം എപ്പോള്‍ തിരികെ നല്‍കുമെന്നും വിഡിയോയില്‍ ഒരു മലയാളി സ്ത്രീ ചോദിക്കുന്നു. 'ഇതിന് മറുപടിയായി ഞങ്ങളുടെ മുന്‍ഗാമികളോട് അതിനെ പറ്റി നിങ്ങള്‍ ചോദിക്കേണ്ടി വരുമെന്ന്' സഞ്ചാരികളില്‍ ഒരാള്‍ പറഞ്ഞു. കൂടാതെ ഇവിടെ നല്ല റെയില്‍വേ സിസ്റ്റം കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ് എന്ന് പറഞ്ഞ് പൂര്‍വ്വികരുടെ നടപടിയെ ന്യായീകരിക്കാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

'രാജ്യത്ത് നിന്ന് നിധികളും കുരുമുളകുമെല്ലാം നിങ്ങള്‍ കൊള്ളയടിച്ചു കൊണ്ടു പോയി. അമൂല്യവും അപൂര്‍വുമായ കോഹിനൂര്‍ രത്നം നിങ്ങള്‍ ഇവിടെ നിന്ന് കൊള്ളയടിച്ചു. അത് ഇന്ത്യയ്ക്ക് എപ്പോള്‍ തിരികെ നല്‍കൂ,'- വീഡിയോയിലെ മലയാളി സ്ത്രീകളുടെ വാക്കുകള്‍. തങ്ങള്‍ ചാള്‍സ് രാജാവുമായി ഇതിനെ പറ്റി സംസാരിച്ച് വിവരം അറിയിക്കാമെന്ന് തമാശ രീതിയില്‍ സഞ്ചാരികള്‍ മറുപടി നല്‍കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

video of Malayali women questioning British tourists is going viral
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഞങ്ങള്‍ കേരളത്തില്‍ നില്‍ക്കുമ്പോള്‍ ആ സ്ത്രീ ഞങ്ങളോട് എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചു. ഇംഗ്ലണ്ട് എന്ന് പറഞ്ഞപ്പോള്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചുവെന്ന് അവര്‍ ഞങ്ങളോട് പറയാന്‍ തുടങ്ങി - ആഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, എല്ലാം കൊള്ളയടിച്ചതിനെ പറ്റി അവര്‍ ഞങ്ങളോട് ചോദിച്ചു. സത്യം പറഞ്ഞാല്‍ ഇതുവരെയുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും അസ്വസ്ഥത തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു ഇത്.- ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ കുറിച്ചു.

'ഇന്ത്യയില്‍ എവിടെയും ഇതുപോലൊരു ഇടപെടല്‍ ഞങ്ങളോട് ഉണ്ടായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവരുടെ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, അത് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാകും. കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍, കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.'- വീഡിയോയ്ക്ക് താഴെ വിനോദ സഞ്ചാരിയായ യുവതി കുറിച്ചു. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

video of Malayali women questioning British tourists is going viral
'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്
Summary

'give back kohinoor'; video of Malayali women questioning British tourists is going viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com