'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നും പൊലീസില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്.
A tourist from Mumbai shared her unpleasant experience with taxi drivers in Munnar
മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് ജാന്‍വി
Updated on
1 min read

തൊടുപുഴ: മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരി. ഊബര്‍ കാറില്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെന്നും ടാക്‌സി ഡ്രൈവര്‍മാരുടെ സംഘം ഭീഷണിപ്പെടുത്തിയെന്നും 'ഇനി കേരളത്തിലേക്കേ ഇല്ല' എന്നും വിനോദ സഞ്ചാരി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തില്‍ മൂന്നാര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ് ഐ ജോര്‍ജ് കുര്യനെയും എഎസ്‌ഐ സാജു പൗലോസിനെയും സസ്‌പെന്‍ഡ് ചെയ്തു.

A tourist from Mumbai shared her unpleasant experience with taxi drivers in Munnar
എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

ഒക്ടോബര്‍ 31നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയിലാണ് യുവതി ദുരനുഭവം വിവരിച്ചത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര എങ്ങനെ സുഗമമായിരുന്നുവെന്നും ജാന്‍വി വീഡിയോയില്‍ വിവരിച്ചു. എന്നാല്‍, മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറയുന്നു.

A tourist from Mumbai shared her unpleasant experience with taxi drivers in Munnar
അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

'ഉപഭോക്താക്കള്‍ക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്കിനെക്കാള്‍ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി വ്യക്തമാക്കി മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകള്‍ പിന്തുടര്‍ന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി എനിക്ക് കഴിയില്ല', യുവതി വീഡിയോയില്‍ പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കുറഞ്ഞ നിരക്കില്‍ വാഹന സൗകര്യം നല്‍കുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാരുമായി സംഘര്‍ഷങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി വാഹനം തല്ലിത്തകര്‍ത്ത് ഡ്രൈവറെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി മൂന്നാറില്‍ ഇറക്കിയ റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് ഉദ്ഘാടനം ചെയ്യാന്‍ മൂന്നാറിലെത്തിയ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും ടാക്‌സി ഡ്രൈവര്‍മാര്‍ വഴിയില്‍ തടഞ്ഞിരുന്നു

Summary

A tourist from Mumbai shared her unpleasant experience with taxi drivers in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com