എല്ലാം നല്‍കിയത് പാര്‍ട്ടി; ഏത് ചുമതലയും ഏറ്റെടുക്കും; 51 സീറ്റ് നേടി അധികാരം പിടിക്കും; കെഎസ് ശബരീനാഥന്‍

'ഞാന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്‌ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണ്'
KS Sabarinathan
കെഎസ് ശബരീനാഥന്‍
Updated on
1 min read

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് മുന്‍ എംഎല്‍എയും തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനാര്‍ഥിയുമായ കെഎസ് ശബരീനാഥന്‍. തനിക്ക് എല്ലാ നല്‍കിയത് കോണ്‍ഗ്രസാണെന്നും നഗരസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെത് മികച്ച പാനല്‍ ആണെന്നും നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.

രണ്ടുതവണ എംഎല്‍എയായി, ഒരു തവണ പരാജയപ്പെട്ടു. അതിനുശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. കെപിസിസി ജനറല്‍ സെക്രട്ടറിയായി. ഇതൊക്കെ പാര്‍ട്ടി നല്‍കിയതാണ്. ഞാന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്‌ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്വം.

KS Sabarinathan
കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

പുറത്ത് എവിടെ പോയാലും എന്നെ തിരുവനന്തപുരത്തുകാരനായാണ് എല്ലാവരും കാണുന്നത്. തിരുവനന്തപുരത്തിന്റെ ഭാഗമായി കൂടുതല്‍ ചെയ്യാന്‍ കഴിയും. തിരുവനന്തപുരത്ത് ഒന്നാമതെത്തി കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. 51 സീറ്റുകള്‍ നേടി കോണ്‍ഗ്രസിന് ഭരിക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ട്. ചില ഭാഗങ്ങളില്‍ സിപിഎം സ്‌ട്രോങ്ങാണ്,ചിലയിടങ്ങളില്‍ ബിജെപി സ്‌ട്രോങ്ങാണ്. എന്നാല്‍ ആത്യന്തികമായി കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണ്. തിരുവനന്തപുരത്തിന്റെ വികസനം ചൂണ്ടിക്കാട്ടി വിജയിച്ചുവരാനുള്ള ഏറ്റവും നല്ല പാനല്‍ ആണ് കോണ്‍ഗ്രസിന്റെത്. ആശാവര്‍ക്കര്‍മാര്‍ മുതല്‍ ടെക്കിവരെ പാനലില്‍ ഉണ്ട് ഇത് തിരുവന്തപുരത്തിന്റെ പരിച്ഛേദമാണ്. വരും ദിവസങ്ങളില്‍ മറ്റ് ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കും'- ശബരിനാഥന്‍ പറഞ്ഞു.

KS Sabarinathan
അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഇന്നലെയാണ് തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി. നിലവിലെ മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാനും പ്രതാപം തിരിച്ചു പിടിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ സ്ഥാനാര്‍ഥിയാകുന്നത്.

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയില്‍ സ്ഥാനാര്‍ഥിയാകും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് സ്ഥാനാര്‍ഥിയാകും. മറ്റൊരു ജനറല്‍ സെക്രട്ടറിയായ നീതു രഘുവരന്‍ പാങ്ങപ്പാറയില്‍ മത്സരിക്കും. ആശാസമരത്തിലെ സജീവ പ്രവര്‍ത്തക എസ് ബി രാജിയാണ് കാച്ചാണിയില്‍ മത്സരിക്കുന്നത്. നിലവില്‍ യുഡിഎഫിന് 10 സീറ്റ് മാത്രമുള്ള തിരുവനന്തപുരത്ത് കൂടുതല്‍ സീറ്റ് പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് കോണ്‍ഗ്രസ്.

Summary

KS Sabarinathan says he will take on any task assigned by the party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com