'മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളര്‍ച്ച ലക്ഷ്യം, പൊതു - സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യതകള്‍ തേടും'

ശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ പോലും തെറ്റായ അവകാശ വാദങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'goal is scientific and technological growth with a human face'- pinarayi vijayan
പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: ശാസ്ത്ര സങ്കേതിക രംഗത്തെ ഗവേഷണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണങ്ങള്‍ പുതിയ അറിവുകള്‍ക്കും സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയാണ്. ശാസ്ത്ര ഗവേഷണങ്ങള്‍ക്കുള്ള തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത് ശരിയായ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫഷണല്‍ രംഗത്തുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണ രംഗത്ത് പൊതു സ്വകാര്യ പങ്കാളിതത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ തേടും.

സാമൂഹത്തില്‍ അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയുണ്ട്. നിര്‍ഭാഗ്യവശാല്‍ ശാസ്ത്ര പ്രചരണം നടത്തുന്നവരും ഭരണഘടന പദവയില്‍ ഇരിക്കുന്നവരും അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്. ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ പോലും തെറ്റായ അവകാശ വാദങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജനകീയ ബോധവല്‍കരണത്തിനുള്ള ഇടപെടലുകള്‍ക്ക് സംസ്ഥാനത്തെ പ്രൊഫഷണലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ക്ഷണിക്കപ്പെട്ട 600 പ്രൊഫഷണലുകളാണ് പങ്കെടുത്തത്.ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാര്‍ഷികം, ഐടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊര്‍ജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലുള്ളവരാണ് പങ്കെടുത്തത്.

സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വിശദമായി മറുപടി നല്‍കി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആയിരുന്നു പ്രൊഫഷണല്‍ കണക്ട് എന്ന പേരില്‍ പ്രൊഫഷണലുകള്‍ മുഖ്യമന്ത്രിയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചത്. ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന ആശയങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുന്നത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നവകേരളം എന്നുള്ളത് പിന്നീട് എപ്പോഴെങ്കിലും വരാനുള്ളതല്ല വര്‍ത്തമാന കാലത്ത് തന്നെ നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിലും നയരൂപികരണത്തില്‍ പൊതുജന പങ്കാളിത്തം ഇത്തരത്തില്‍ തേടുന്നുണ്ടാവില്ലെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി കെപി ുധീര്‍ സ്വാഗതവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എ.സാബു ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. സംവാദത്തില്‍ ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് രൂപത്തിലാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com