കൂത്തമ്പലത്തില്‍ സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജം; ഗുരുവായൂരപ്പന് നാളെ സഹസ്രകലശാഭിഷേകം, ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക്
guruvayur temple
guruvayur templesource: Guruvayur Devaswom
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.വിശിഷ്ടമായ തത്ത്വ കലശമാണ് ഇന്ന് നടക്കുന്നത്.

കൂത്തമ്പലത്തില്‍ കലശത്തിനുള്ള സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജമായി. കലശം എട്ടാം ദിവസമായ വെള്ളിയാഴ്ചയാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. ഇന്നും നാളെയും പുലര്‍ച്ചെ മുതല്‍ നാലമ്പലത്തില്‍ ദര്‍ശന നിയന്ത്രണമാണ്.

guruvayur temple
guruvayur templesource: Guruvayur Devaswom
guruvayur temple
'മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി'

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ദര്‍ശന നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.

guruvayur temple
guruvayur templesource: Guruvayur Devaswom
guruvayur temple
'കൊല്ലടാ എന്ന് ആക്രോശിച്ചു; മന്ത്രിക്ക് നേരെ ചാടി വീണ് എന്തോ ആയുധം കൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു'; വധശ്രമത്തിന് കേസ്
Summary

Gold and silver pots ready at the temple; guruvayurappan to receive Sahasrakalashabhishekam tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com