ഡല്‍ഹിയില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് എംപിയുടെ മാല പിടിച്ചുപറിച്ചു; ആര്‍ സുധ എംപിക്ക് പരിക്ക്

ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം
MP R Sudha congress
MP R Sudha X
Updated on
1 min read

ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ഡിഎംകെ എംപി രാജാത്തിയ്‌ക്കൊപ്പമായിരുന്നു രാവിലെ 6.30 ഓടെ ആര്‍ സുധ പ്രഭാത നടത്തത്തിന് ഇറങ്ങിയത്. തമിഴ്‌നാട് ഹൗസില്‍ നിന്ന് ഇറങ്ങിയ ഇരുവരും നടത്തം തുടരുന്നതിനിടെ എതിര്‍ ദിശയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിവലിയ്ക്കിടെ എം പിയുടെ കഴുത്തിന് പരിക്കേറ്റു.

MP R Sudha congress
'പശുവിന്റെ അനുഗ്രഹം ഉറപ്പാക്കണം; ഇല്ലെങ്കില്‍ രാജ്യത്തെ പശുക്കളുമായി പാര്‍ലമെന്റില്‍ എത്തും'; ശങ്കരാചാര്യര്‍

എംബസികളും സുപ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന ഡല്‍ഹിയിലെ ഏറ്റവും സുരക്ഷയുള്ള മേഖലയാണ് ചാണക്യപുരി. ഇവിടെയുള്ള പോളണ്ട് എംബസിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. ദേശീയ തലസ്ഥാനത്ത് ഏറ്റവും സുരക്ഷയുടെ മേഖലയില്‍ ഉണ്ടായ മോഷണം വലിയ നാണക്കേട് ആണെന്ന് എം പി എം ആര്‍ സുധ പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.

വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ് എന്നും പൊലിസ് ഉദ്യോഹസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ തമിഴ്‌നാട് ഭവനും സമീപ പ്രദേശങ്ങളും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Summary

Unidentified assailants allegedly snatched a gold chain from Mayiladuthurai MP R Sudha while she was out for a morning walk in the diplomatic enclave of Chanakyapuri.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com