174 ഗ്രാം തൂക്കം, കണ്ണന് വഴിപാടായി പൊന്നിന്‍ കിരീടം

തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആന്റ് കമ്പനി ഉടമയായ അജയകുമാര്‍ സി എസിന്റെ പത്‌നി സിനി അജയകുമാറാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.
gold crown weighing 174 grams was offered to Guruvayur temple
gold crown weighing 174 grams was offered to Guruvayur temple
Updated on
1 min read

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടം. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആന്റ് കമ്പനി ഉടമയായ അജയകുമാര്‍ സി എസിന്റെ പത്‌നി സിനി അജയകുമാറാണ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. വിശേഷ ദിവസങ്ങളില്‍ ഭഗവാന് ചാര്‍ത്തുവാന്‍ പാകത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകള്‍ അടക്കം 174 ഗ്രാം (21.75 പവന്‍ ) തൂക്കം വരുന്നതാണ് കിരീടം.

gold crown weighing 174 grams was offered to Guruvayur temple
വാമനപുരത്ത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഇന്നു ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമര്‍പ്പണം. കൊടിമര ചുവട്ടില്‍ നടന്ന ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ സ്വര്‍ണ്ണക്കിരീടം ഏറ്റുവാങ്ങി. അജയകുമാറിന്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, സി എസ് ഒ മോഹന്‍കുമാര്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

gold crown weighing 174 grams was offered to Guruvayur temple
'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

വഴിപാട് സമര്‍പ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ക്ഷേത്രത്തിലെ പ്രസാദങ്ങള്‍ നല്‍കി. സമര്‍പ്പണത്തിന് രശീതി നല്‍കിയിട്ടുണ്ട്.

Summary

gold crown weighing 174 grams was offered to Guruvayur temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com