'ഏത് ഫയലും രഹസ്യമായി നിലനിര്‍ത്താം'; വിജിലന്‍സ് ടി സെക്ഷന്‍ വിവരാവകാശത്തിന് പുറത്ത്, വിജ്ഞാപനമിറക്കി സര്‍ക്കാര്‍

സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
Vigilance
Vigilancesource:wikipedia
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2016ലും സമാനമായ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലന്‍സിലെ ടി സെക്ഷന്‍. വിജ്ഞാപമിറങ്ങിയതോടെ ഈ സെക്ഷനിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല. ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ നിന്ന് മറയ്ക്കാനുള്ള നീക്കമാണിതെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോള്‍ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

Vigilance
'ബോസ്' കാണാമറയത്ത്; എബിൻ പോളിനെതിരെ യുഎപിഎ; അന്വേഷണം എൻഐഎ ഏറ്റെടുക്കും
Vigilance
കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും; രാജ്ഭവനില്‍ മാംസാഹാരത്തിന് വിലക്ക്; വിവാദം
Summary

Government issues notification excluding Vigilance 'T' Section from the purview of the Right to Information Act

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com