സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു
Office Holiday
Office Holiday
Updated on
1 min read

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Office Holiday
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്

ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Office Holiday
വാതിൽപ്പടിയിൽ നിന്ന് യാത്ര; ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇതുസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയിലില്‍ അറിയിക്കാനുള്ള വിലാസവും സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ നടപ്പാകാനാണ് സാധ്യത.

Summary

The government has begun efforts to reduce the number of working days in government offices to five per week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com