നവകേരള സദസ്സിലെ ആശയങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളാകും; ഓരോ മണ്ഡലത്തിലും പരമാവധി ഏഴു കോടി രൂപ

സദസ്സില്‍ ഉയര്‍ന്നുവന്ന 980.25 കോടി രൂപയുടെ വികസന പദ്ധതികള്‍ സംബന്ധിച്ച അന്തിമപട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു
Government released final list of development projects emerged from the Nava Kerala Sadas.
എംവി ഗോവിന്ദന്‍, പിണറായി വിജയന്‍/ ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവനന്തപുരം: നവകേരള സദസ്സിലെ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതികളായി മാറും. നവകേരള സദസില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികളുടെ അന്തിമ പട്ടിക ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് അംഗീകരിച്ചത്.

സദസ്സില്‍ ഉയര്‍ന്നുവന്ന 980.25 കോടി രൂപയുടെ വികസന പദ്ധതികള്‍ സംബന്ധിച്ച അന്തിമപട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മൂലം ഒഴിവാക്കിയിരുന്ന മലപ്പുറം ജില്ലയിലെ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുതിയ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

Government released final list of development projects emerged from the Nava Kerala Sadas.
അച്ഛനെ കൊന്ന് ചാക്കിലാക്കി; തൃശൂരില്‍ മകന്‍ കസ്റ്റഡിയില്‍

ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴു കോടി രൂപ വീതമാണ് അനുവദിക്കുക. ഇതില്‍ എല്ലാ മണ്ഡലത്തിലും രണ്ടു പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍ഗണന നല്‍കും. ജനങ്ങള്‍ ആവശ്യപ്പെട്ട വികസനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുന്‍ഗണനപ്രകാരം അനുമതി നല്‍കാനും അധിക പദ്ധതികള്‍ അനുവദിക്കാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇ ആന്‍ഡ് എംഡി), ബന്ധപ്പെട്ട കലക്ടര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയാണ് അനുമതി നല്‍കിയത്.

Summary

Government released final list of development projects worth ₹980.25 crore that emerged from the Nava Kerala Sadas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com