പിഎസ് സി സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ; മന്ത്രി എ കെ ബാലനെ ചുമതലപ്പെടുത്തി

സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി
പിണറായി വിജയന്‍, സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍
പിണറായി വിജയന്‍, സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍
Updated on
1 min read

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുൻപിൽ ദിവസങ്ങളായി ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചർച്ച നടന്നേക്കും. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായി കാണിച്ച് ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച ഉദ്യോ​ഗാർഥികൾ തുടർ‌നടപടികൾ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്. ഉദ്യോ​ഗസ്ഥ പ്രതിനിധികളുമായി ഉദ്യോ​ഗാർഥികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീർപ്പിക്കാൻ മന്ത്രിയെ നിയോ​ഗിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാർഥികളുമായി ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് ഇന്നലെ ഉത്തരവായി വന്നത്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്ന് പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നാണ് ഉത്തരവിൽ പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com