'ഗവര്‍ണര്‍ ഗോ ബാക്ക്', മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം; ക്ഷുഭിതനായി ഗവര്‍ണര്‍, നയപ്രഖ്യാപനം തുടങ്ങി
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ, നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. പ്രകടനവുമായി പുറത്തേയ്ക്ക് പോയ പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധിച്ചു.
ഗവര്‍ണര്‍ സഭയിലെത്തിയതിന് പിന്നാലെ ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് സംസാരിക്കാനായി എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. പ്രതിഷേധിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സമയം ഇതല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനെ ശകാരിച്ചു. അതിനിടെ കോവിഡില്‍ സംസ്ഥാന നേട്ടങ്ങള്‍ ഗവര്‍ണര്‍ എണ്ണിയെണ്ണി പറഞ്ഞു.
നയപ്രഖ്യാപനം തുടങ്ങി
നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഏറെനേരം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഇന്നലെ വൈകീട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാത്ത ഗവര്‍ണര്‍, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി നേതാവ് ഹരി എസ്.കര്‍ത്തയെ നിയമിച്ചതിലുള്ള വിയോജനക്കുറിപ്പ് സര്‍ക്കാരിന് വേണ്ടി അയച്ചത് ജ്യോതിലാലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
