

തിരുവനന്തപുരം: പിഎസ് സിയെ പിരച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ നടപടിക്രമം പാലിച്ചല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചന നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിഎസ്‌സിയില്‍ നടന്ന ക്രമക്കേട് ഞെട്ടിക്കുന്നതാണ്. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കുമ്പോള്‍ സര്‍ക്കാരുമായി ആലോചിക്കണണായിരുന്നു. എന്നാല്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പിഎസ്‌സിയില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമാണ് അവിടെ നിയമിച്ചിരിക്കന്നത്. പിഎസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും കുറ്റക്കാരയാവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. ക്രമക്കേടിനെ സംബന്ധിച്ച് പിഎസ് സിയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടന്നാണ് മനസിലാക്കുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സ്വാഭാവിക നടപടിയാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് മാറ്റിയത്.
അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകരാ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നപദ്ധതിയുടെ ഭാഗമാണത്. ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അംഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates