കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളില്ലാത്ത വീട്ടു വളപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.. സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന് കുട്ടി. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു..രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. .കേരളത്തിലെ ജയിലുകളിൽ നിന്ന് നിരവധി പേർ ജയിൽ ചാടുന്നുണ്ട്. അതിൽ ഭൂരിപക്ഷംപേരെയും പിടികൂടാറുമുണ്ട്. രക്ഷപ്പെടുന്നവരുമുണ്ട്. എന്നാൽ ദീർഘകാലമായി രക്ഷപ്പെട്ട് ജീവിച്ചവരിൽ ചിലർ ജയിലിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ജയില്‍ അധികൃതരുടെ സഹായത്തോടെയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്, ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചെന്നും വിഡി സതീശന് ആരോപിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates