

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഏതു രൂപത്തില്‍ ഇടപെടണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്നു തന്നെ ഇതു സംബന്ധിച്ച നീക്കമുണ്ടാകുമെന്നാണ് വിവരം.
അഡ്വക്കേറ്റ് ജനറല്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. ഭരണഘടനാ വിദഗ്ധരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തി ഉടന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ എജിക്ക് നല്‍കിയ നിര്‍ദേശം. ഭരണഘടനയുടെ 14, 21, 25 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ് സിഎഎ എന്നും, ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത് റദ്ദാക്കണമെന്നുമാകും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ നേരത്തെ തന്നെ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മതം, ജാതി, വംശം ഇതിന്റെയൊന്നും അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ ജീവിക്കാനുള്ള അവകാശമാണ്. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സിഎഎ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സംസ്ഥാനം ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഭരണഘടനക്ക് വിരുദ്ധമായ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചട്ടങ്ങള്‍ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണ്. അതു നടപ്പിലാക്കാന്‍ ഭരണഘടനാപരമായി നമുക്ക് ബാധ്യതയില്ല. ഈ നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആദ്യം സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനമാണ് കേരളം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
