'പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരിക്കാന്‍ പറ്റുമോ?; സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ല ഇത്'

കൂടിക്കാഴ്ചയില്‍പരസ്പരം കാര്യങ്ങള്‍ പറഞ്ഞെന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അത് പാര്‍ട്ടികമ്മിറ്റിയുടെ അഭിപ്രായത്തിനനുസരിച്ച് തിരുമാനമെടുക്കും.
GR Anil's reaction to the V Sivankutty - Binoy Viswam meeting
ബിനോയ് വിശ്വത്തിനൊപ്പം മന്ത്രിമാരായ ജിആര്‍ അനിലും വി ശിവന്‍കുട്ടിയും
Updated on: 
1 min read

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നിലപാടില്‍ ഒരുമാറ്റവും ഇല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ലെന്നും നയപരമായി തീരുമാനമെടുക്കേണ്ട കാര്യങ്ങളാണെന്നും ജിആര്‍ അനില്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരിക്കാന്‍ പറ്റുമോയെന്നും കണ്ടല്ലേ പറ്റൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടതിന് പിന്നാലെയായിരുന്നു ജിആര്‍ അനിലിന്റെ പ്രതികരണം.

GR Anil's reaction to the V Sivankutty - Binoy Viswam meeting
കലുങ്ക് സംവാദം വെട്ടിലാക്കി; 'നമുക്ക് പറയാം; എല്ലാവര്‍ക്കും കേള്‍ക്കാം; സുരേഷ് ഗോപിയുമായി സംസാരിക്കാം'; വീണ്ടും 'എസ്ജി കോഫീ ടൈംസ്'

കൂടിക്കാഴ്ചയില്‍പരസ്പരം കാര്യങ്ങള്‍ പറഞ്ഞെന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. നയപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അത് പാര്‍ട്ടികമ്മിറ്റിയുടെ അഭിപ്രായത്തിനനുസരിച്ച് തിരുമാനമെടുക്കും. സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന കാര്യമല്ലെന്നും ജിആര്‍ അനില്‍ പറഞ്ഞു.

GR Anil's reaction to the V Sivankutty - Binoy Viswam meeting
ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ട; കേരളത്തില്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വിശിവന്‍കുട്ടി പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ പ്രശ്നങ്ങളും തീരുമെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീപദ്ധതിയുമായി മുന്നോട്ട് പോകുമോയെന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി മൗനത്തിലൊതുക്കി. കൂടിക്കാഴ്ചയില്‍ മന്ത്രി ജിആര്‍ അനിലും ഒപ്പമുണ്ടായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു.

Summary

GR Anil's reaction to the V Sivankutty - Binoy Viswam meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister M Liju
“Modi ka baap bhi jayega”: Kharge’s remark triggers ruckus at Patna event
private bus in ernakulam
Minister K M Shaji
X

FOLLOW US

ON GOOGLE DISCOVER