അതിഥി തൊഴിലാളിയോട് ക്രൂരത; ബൈക്കില്‍ വലിച്ചിഴച്ചു; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു
കൊടുവള്ളിയില്‍ ബൈക്കിലെത്തിയ സംഘം അതിഥി തൊഴിലാളിയെ വലിച്ചിഴയ്ക്കുന്നു
കൊടുവള്ളിയില്‍ ബൈക്കിലെത്തിയ സംഘം അതിഥി തൊഴിലാളിയെ വലിച്ചിഴയ്ക്കുന്നു
Updated on
1 min read

കോഴിക്കോട്: കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഖണ്ഡ് സ്വദേശി നജ്ബുല്‍ ഷെയ്ക്കിനാണ് പരിക്കേറ്റത്. ബൈക്കില്‍ കടന്ന കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊടുവള്ളി മദ്രസാ ബസാറില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തേക്ക് മൂന്ന് മോഷ്ടാക്കള്‍ എത്തുകയായിരുന്നു. മോഷ്ടാക്കളെ  കണ്ട നജ്ബുല്‍ ഷെയ്ക്ക് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. രക്ഷപ്പെട്ടോടിയ മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു നജ്ബൂളിന് പരിക്കേറ്റത്. ബൈക്ക് വേഗത്തില്‍ ഓടിച്ച് പോയപ്പോള്‍ നജ്ബുളും റോഡില്‍ വലിച്ചിഴക്കപ്പെടുകയായിരുന്നു.  താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസവും കവര്‍ച്ച ശ്രമം തടയാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച സംഘം ബൈക്കില്‍ വലിച്ചിഴച്ചിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു കൊടുവള്ളിയില്‍ സമാന സംഭവം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com