'ഇഎംഎസിന്റെ മകളെ പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു; ചിലര്‍ കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നു'

വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു
em radha
ഇഎം രാധ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇഎംഎസ്സിന്റെ മകളും തന്റെ ഭാര്യയുമായ ഇഎം രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് ഭര്‍ത്താവ് ഗുപ്തന്‍. പാര്‍ട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്നും ഗുപ്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എ. കെ. ജി സെന്ററില്‍ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു'- ഗുപ്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സികെ ഗുപ്തന്‍ പങ്കുവച്ച കുറിപ്പ്‌

തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇ.എം.എസിന്റെ മകളും എന്റെ ഭാര്യയുമായ ഇ.എം. രാധയെ സി.പി.ഐ (എം) തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർട്ടി കണ്ണിലെ കൃഷ്ണമണിപോലെയാണ് ഇ.എം. രാധയെ സംരക്ഷിക്കുന്നത്.

ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എം.എസിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപ്പോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സി കെ ഗുപ്തൻ

Summary

Guptan Dismisses Rumors of CPM Neglecting EMS’s Daughter EM Radha as Baseless Propaganda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

TP Senkumar, Vineeth Sreenivasan, Bhadrakeerthi
Sai Pallavi
Narendra Modi
Siblins death
X

FOLLOW US

ON GOOGLE DISCOVER