ഗുരുവായൂര്‍ സുകൃത ഹോമം നവംബര്‍ ഒന്നുമുതല്‍, ഓണ്‍ലൈനായി ശീട്ടാക്കാന്‍ അവസരം; അവസാന തീയതി ഒക്ടോബര്‍ 31

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം
GURUVAYUR TEMPLE
GURUVAYUR TEMPLEfile
Edited By:
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാം.

ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാന്‍സ് ടിക്കറ്റ് കൗണ്ടര്‍ വഴി നേരിട്ടും ദേവസ്വം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ( https://guruvayurdevaswom.in ) വഴിപാട് ശീട്ടാക്കാം. ഒക്ടോബര്‍ 31 നാണ് അവസാന തീയതി. ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്ഠാനങ്ങളുള്ള സുകൃതഹോമമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് സുകൃതഹോമം നടക്കുക. സുകൃതഹോമത്തില്‍ പങ്കാളിയാവാന്‍ ഭക്തര്‍ ഒക്ടോബര്‍ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുന്‍കൂര്‍ വഴിപാട് ശീട്ടാക്കണമെന്നും 500 രൂപയാണ് നിരക്ക് എന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കി.

GURUVAYUR TEMPLE
'പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി
GURUVAYUR TEMPLE
'ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'
Summary

Guruvayur Sukrita Homam from November 1st; Vazhipadu booking Online facility, Last date is October 31st

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com